Fwd: പൈതൃക വാരാ രംഭ ദിനം
പൈതൃക വാരാരംഭ ദിനത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ(THS) ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ആതിഥേയത്വം വഹിച്ച ജില്ലാതല ഗൂഗിൾ മീറ്റ് എൻഎസ്എസ് ഗീത ത്തോടെ ആരംഭിച്ചു. ഒന്നാംവർഷ എൻഎസ്എസ് വോളണ്ടിയർ ആയ ദിയ യോഗത്തിന് സ്വാഗതം ആശംസിച്ചു.
എൻഎസ്എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ച 'സ്മൃതി പഥങ്ങളിലൂടെ' എന്ന പരിപാടി മുസിരിസിന്റെ ചരിത്ര വഴികളിലൂടെയുള്ള ഒരു യാത്രാനുഭവം ആയി. തുടർന്ന് കഹൂത് ആപ്പിനെ പരിചയപ്പെടുത്തുന്ന ഒരു session ആയിരുന്നു. ബിഎ അവസാന വർഷ വിദ്യാർഥിനിയായ അന്ന ജോയ് എങ്ങനെ ഒരു കഹൂത് നിർമ്മിക്കാം എന്നും,ഓൺലൈൻ പ്ലാറ്റ്ഫോമിൽ,കഹൂത് ആപ്പിലൂടെ എങ്ങനെ ഒരു ക്വിസ് നടത്താം എന്നും ലൈവ് ആയി present ചെയ്തു.
രണ്ടാംവർഷ എൻഎസ്എസ് വളണ്ടിയറായ Aibel ന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
0 comments:
Post a Comment