Aim and Objective
എന്‍. എസ്. എസ് ന്‍റെ പ്രധാന ലക്ഷ്യം സന്നദ്ധ പ്രവര്‍ത്തനം മാത്രമല്ല വിദ്യാര്‍ത്ഥികളില്‍ സാമൂഹിക ബോധം വളര്‍ത്തുകയും താഴെപ്പറയുന്ന അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നതാണ്.
1. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ മനസിലാക്കുക.
2. സമൂഹവും, വ്യക്തിയുമായുളള പരസ്പര ബന്ധത്തെ വേര്‍തിരിച്ചറിയുക.
3. സമൂഹത്തിന്‍റെ ആവശ്യങ്ങളും, പ്രശ്നങ്ങളും മനസിലാക്കുന്നതോടൊപ്പം പ്രശ്നപരിഹാരത്തിനായി പ്രയത്നിക്കുക.
4. ഓരോ പൗരനെന്ന നിലയില്‍ സമൂഹത്തോടുളള കടമകളെക്കുറിച്ചും, ഉത്തരവാദിത്വത്തെക്കുറിച്ചും മനസിലാക്കുക.
5. തന്‍റെ അറിവും, കഴിവും സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോഗിക്കുക.
6. സൃഷ്ടിപരമായ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സ്വയം ഏര്‍പ്പെടുക.
7. സമൂഹത്തിലെ ജനങ്ങളെ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാനാവശ്യമായ വേദിയൊരുക്കുക.
8. ജനാധിപത്യപരമായ നേതൃത്വ ഗുണം ആര്‍ജ്ജിക്കുക.
9. അത്യാഹിത സന്ദര്‍ഭങ്ങളില്‍ അവശ്യബോധത്തോടുകൂടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക.
10. ഉയര്‍ന്ന ദേശീയ ബോധവും മതനിരപേക്ഷതയും ആര്‍ജ്ജിക്കുക.
ഗാന്ധിയന്‍ ദര്‍ശനം
വിദ്യാര്‍ത്ഥികളെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയകളില്‍ പങ്കാളികളാക്കണമെന്ന ആശയത്തിന് തുടക്കം കുറിച്ചത് ഗാന്ധിജിയാണ്. വിദ്യാര്‍ത്ഥികള്‍, പഠിക്കുന്നതോടൊപ്പം അവരുടെ സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ വിസ്മരിക്കാന്‍ പാടില്ലെന്ന് അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തെ ഒരുതരം ബൗദ്ധികമായ ആഢംബരമായി (കിലേഹഹലരൗമേഹ ഘൗഃൗൃ്യ) കാണരുതെന്ന് അദ്ദേഹം ശഠിച്ചു. മറിച്ച് സാധാരണ ജനങ്ങള്‍ക്ക് ശക്തി പകരാനുളള തയ്യാറെടുപ്പായി വേണം വിദ്യാഭ്യാസത്തെ കാണാന്‍. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് സ്ഥിതി ചെയ്യുന്ന പ്രദേശവുമായി സജീവവും ക്രിയാത്മകവുമായ ബന്ധം ഉണ്ടാവണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു.
ദേശസേവനം ഗാന്ധിജിക്ക് ആത്മസാക്ഷാത്കാരത്തിനും അതിലൂടെ ഈശ്വര സാക്ഷാത്കാരത്തിനുമുളള ഉപാധിയായിരുന്നു. അങ്ങനെ ചിന്തിച്ച മഹാത്മാവിന് കൊടുക്കാന്‍ സാധിക്കുന്ന മഹത്തായ ഗുരുദക്ഷിണയാണ് രാഷ്ട്രം ആവിഷ്ക്കരിച്ച എന്‍. എസ്സ്. എസ്സ്. എന്ന പദ്ധതി ഗാന്ധിജിയുടെ 100 -ാം ജډവാര്‍ഷികത്തില്‍ തന്നെ എന്‍. എസ്. എസ്. നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു.
0 comments:
Post a Comment