'സ്നേഹ സഞ്ജീവനി '
'സ്നേഹ സഞ്ജീവനി '
ഇന്ന് മുതൽ ആരംഭിക്കുന്നു
1.ദുരിതമനുഭവിക്കുന്ന കിടപ്പു രോഗികൾക്ക് മരുന്നും ആവശ്യമെങ്കിൽ മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചു കൊടുക്കുക.
2. പണമുണ്ടായിട്ടും എത്തിച്ചു കൊടുക്കുവാൻ ആളില്ലാത്തവർക്കും സഹായമാകണം.
3. PHC യുടെ ശ്രദ്ധയിൽ പെടുത്തേണ്ടവരെ അതു ചെയ്തു കൊടുക്കുക.
4. ഡോക്ടറെ ചെന്നു കാണുവാൻ പറ്റാത്തവർക്ക് ഓൺലൈൻ ഡോക്ടർ, സർക്കാരിന്റെ 'ഈ സഞ്ജീവനി' സൗകര്യം മൊബൈലിൽ ഒരുക്കി കൊടുക്കൽ (ഇത് പറഞ്ഞുവെന്നു മാത്രം രോഗിയുമായി അടുത്തിടപഴകുവാനുള്ള സാഹചര്യം കോവിഡ് പശ്ചാത്തലത്തിൽ നോക്കി ചെയ്താൽ മതി)
5. വളണ്ടിയർമാരുടെ മീറ്റിങ്ങ് വിളിച്ച് പ്രൊജക്റ്റിനെ കുറിച്ച് പറയുക. അവരുടെ പ്രദേശത്തെ അർഹതപ്പെട്ടവരെ കണ്ടെത്തി ആവശ്യങ്ങൾ അറിയുവാൻ പറയുക.
6. പ്രസ്തുത ആവശ്യങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, PTA, SMC, ക്ലബ്ബുകൾ, മറ്റു പ്രാദേശിക പ്രായോജകർ എന്നിവരുടെ സഹായത്തോടെ വിദ്യാർത്ഥികളിലൂടെ തന്നെ എത്തിച്ചു നൽകുവാൻ ശ്രമിക്കുക.
7. സഹായം കൈമാറുമ്പോൾ ഫോട്ടോ നിർബന്ധമില്ല. എടുക്കുകയാണെങ്കിൽ തന്നെ അവരുടെ മുഖം വരാത്ത രീതിയിൽ ചെയ്യുക.
8. ഓണത്തിനു മുൻപുള്ള ദിവസം പ്രൊജക്റ്റ് റിസൾട്ട് യൂണിറ്റ് വൈസ് വിലയിരുത്താം




0 comments:
Post a Comment