മനസ്സ് നന്നാവട്ടെ, ബ്ലോഗും .
സ്നേഹമുള്ള PO മാരെ
വിഎച്ച്എസ്ഇ എൻഎസ്എസ് വിഭാഗത്തിനുവേണ്ടി തയ്യാറാക്കിയ ബ്ലോഗാണ്
keralavhsenss.blogspot.com
നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഭാഗമാക്കുക, നമ്മുടെ കുട്ടികളെയും സമൂഹത്തിനെയും കാണിക്കുക, നമ്മുടെ കുട്ടികളുടെ നന്മകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നു അവരെ മനസിലാക്കിക്കുക എന്നതൊക്കെയാണ് ലക്ഷ്യം.
ആർക്കും എവിടെനിന്നും കാണാനും കേൾക്കാനും സാധിക്കുന്ന തരത്തിൽ പേജുകളായി വിവരങ്ങൾ ശേഖരിച്ചു വെക്കുന്നതാണ് ഒരു ബ്ലോഗ്. മറ്റ് സാമൂഹ്യ മാധ്യമങ്ങൾ എല്ലാം തന്നെ അതിൽ അംഗങ്ങളായവർക്ക് മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. മാത്രമല്ല വിവരങ്ങൾ / ഫോട്ടോകൾ ... എല്ലാം സൂക്ഷിക്കുന്നത് നിങ്ങളുടെ മൊബൈലിൽ ആണ് .
എന്നാൽ ഒരു ബ്ലോഗ് അല്ലെങ്കിൽ വെബ്സൈറ്റ് വിവരങ്ങൾ ശേഖരിച്ചു വെക്കുന്നത് സെർവറിൽ ആണ്. അതുകൊണ്ട് ആർക്കുവേണമെങ്കിലും എപ്പോ വേണമെങ്കിലും തുറന്നു നോക്കാവുന്നതാണ്. കാലങ്ങൾക്കു ശേഷവും അത് അവിടെ ഉണ്ടാകും.
വളണ്ടിയേസിനും അവരുടെ മാതാപിതാക്കൾക്കും പൊതുജനത്തിനും നമ്മുടെ ഗ്രൂപ്പിലെ വാർത്തകൾ കാണാൻപറ്റില്ലല്ലോ ? ഇനി അവർക്കും അത് ലഭ്യമാക്കുകയാണ്. അത് അവർക്കുള്ള ഒരു അംഗീകാരമായി കാണണം. ഒരു മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരഫലം അറിയാനും, വിജയികളുടെ രചനകൾ കാണാനും ഇനി അവസരമുണ്ടാകും.
മറ്റു മാധ്യമങ്ങളിൽ ഒരു ഫോട്ടോ ഷെയർ ചെയ്യുന്നതിന് അപ്പുറത്തേക്ക് വിശദമായ കുറിപ്പും കൂടുതൽ ഫോട്ടോകളും പറ്റുമെങ്കിൽ വീഡിയോയും എല്ലാം ചാർത്ത് തയ്യാറാക്കുന്ന ഒരു വെബ് പേജ് എക്കാലവും ഓരോ PO മാർക്കും ഒരു മുതൽക്കൂട്ടായിരിക്കും. ബ്ലോഗിന്റെ ഈ സവിശേഷതയും പ്രാധാന്യവും മനസ്സിലാക്കി നിങ്ങളുടെ പ്രവർത്തനങ്ങൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഒരു ഇമെയിൽ nssthrissurdc.2020@blogger.com എന്ന വിലാസത്തെക്കു അയച്ചാൽ അത് ബ്ലോഗിൽ പ്രസിദ്ധീകരിക്കപ്പെടും. അയക്കുമ്പോൾ ഇമെയിൽ സബ്ജെക്ട് കൊടുക്കുന്നതാണ് പേജ് ഹെഡിങ് ആയി വരിക. അതുകൊണ്ടു നിങ്ങളുടെ വാർത്തയുടെ തലക്കെട്ട് ഇമെയിൽ സബ്ജെക്ട് ആയി കൊടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് .. സംശയങ്ങൾക്കും ഈ നമ്പറിൽ വിളിക്കാം 9447828803. ഈ ബ്ലോഗിന്റെ എഡിറ്റർമാർ ആകാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
ഓൺലൈൻ ടീം
തൃശൂർ ഡി സി




0 comments:
Post a Comment