ലോക ജീവകാരുണ്യ ദിനാചരണം
ലോക ജീവകാരുണ്യ ദിനാചരണം ജിവിഎച്ച്എസ്എസ് ഗേൾസ് ഇരിങ്ങാലക്കുട എൻഎസ്എസ് യൂണിറ്റ് ഓഗസ്റ്റ് 19 2020, 3:30 ന് ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.ശിവാ ഞ്ജലിയുടെ എൻഎസ്എസ് ഗീതാ ലാപനത്തോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ഹേന കെ. ആർ. സ്വാഗതമാശംസിച്ചു. സംസ്ഥാനതല ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ "സ്നേഹ സഞ്ജീവനി" യുടെ ജില്ലാതല ഉദ്ഘാടനം എൻഎസ്എസ് സംസ്ഥാന കോഡിനേറ്റർ ശ്രീ. രഞ്ജിത്ത് സർ നിർവഹിച്ചു. വിഎച്ച്എസ്ഇ എൻഎസ്എസിൻറെ യൂട്യൂബ് ചാനൽ,ബ്ലോഗ് ഫേസ്ബുക്ക് പേജ്, എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു. എൻഎസ്എസ്സ് ജില്ല കോർഡിനേറ്റർ പ്രീത ടീച്ചർ, സൈമൺ സർ, ശ്രീജേഷ് സർ എന്നിവർ സംസാരിച്ചു. സ്നേഹാലയത്തിലൂടെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ആൻറണി മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് സാന്ത്വനപരിചരണത്തെക്കുറിച്ച് ഡോക്ടർ ജോസ് ബാബു സാറിൻറെ ഓൺലൈൻ സെഷൻ നടന്നു.വിവിധ സ്കൂളുകൾ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വീഡിയോ അവതരണം നടന്നു . മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒല്ലൂർ , പെരിഞ്ഞനം,തൃശൂർ ഗേൾസ് , പുത്തൻചിറ, കടപ്പുറം സ്കൂളുകൾ പ്രത്യേകമായി പരാമർശിക്കപ്പെട്ടു . ഒല്ലൂർ സ്കൂളിലെ അബ്രഹാമ് ഇമ്മാനുവൽ ജോബ്,തൃശ്ശൂർ ഗേൾസ് സ്കൂളിലെ എയ്ഞ്ചൽ റോസ്, ചാലക്കുടി സ്കൂളിലെ മിഥുൻ, ഇരിഞ്ഞാലക്കുട ബോയ്സിലെ രാഹുൽ മനോജ് എന്നിവർ റിയൽ ഹീറോസായ സന്നദ്ധപ്രവർത്തകരെ പരിചയപ്പെടുത്തുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു.കാറളം സ്കൂളിലെ മുഹമ്മദ് വാസിം രാജും, പുത്തൻചിറ സ്കൂളിലെ നീരജ് ജോഷിയും മികവുറ്റ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി അറിയിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീമതി സുമിത പി ബി നന്ദി പ്രകാശിപ്പിച്ചു.




0 comments:
Post a Comment