എഞ്ചിനിയേഴ്സ് ദിനം- റിപ്പോർട്ട് GVHSS ( THS )KODUNGALLUR

GVHSS(THS)കൊടുങ്ങല്ലൂർ NSS യൂണിറ്റും ദേശമംഗലം GVHSS എൻഎസ്എസ് യൂണിറ്റും
സംയുക്തമായി സെപ്റ്റംബർ 15ന് ആചരിച്ച ദിനാചരണ ചടങ്ങുകൾ എൻഎസ്എസ് ഗീതാ
ലാപനത്തോടെ ആരംഭിച്ചു.
ദേശമംഗലം പ്രിൻസിപ്പാൾ വിപിൻ സാർ
യോഗത്തിൽ സ്വാഗതമാശംസിച്ചു. ജനാധിപത്യ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന
സന്ദേശം വ്യാസ് കോളേജിലെ പ്രൊഫസർ ഡോക്ടർ പ്രദീപ്കുമാർ നൽകി. പിന്നീട് ഓൺലൈൻ
ക്വിസ് മത്സരമായിരുന്നു. ജില്ലയിലെ വിവിധ എൻഎസ്എസ് യൂണിറ്റുകളിൽ നിന്നുള്ള 19
വിദ്യാർഥികളായിരുന്നു മത്സരാർത്ഥികൾ. ക്വിസ് മാസ്റ്റർ അന്ന ജോയ് ക്വിസ്
നടത്തുകയും, വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
സിവിൽ എൻജിനീയർ
ശ്രീ വിമൽരാജ് സാർ മായുള്ള സംവാദമായിരുന്നു യോഗത്തിലെ പ്രധാനപ്പെട്ട മറ്റൊരു
പരിപാടി sustainable എൻജിനീയറിങ് എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ യൂണിറ്റുകളിൽ
നിന്നുള്ള വോളണ്ടിയേഴ്സ്സിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി.
കൊടുങ്ങല്ലൂർ GVHSS പ്രിൻസിപ്പൽ ശ്രീമതി പത്മിനി V G യുടെ നന്ദി
പ്രകാശത്തോടെ ദിനാചരണ ചടങ്ങുകൾ സമാപിച്ചു.
എൻജിനിയേഴ്സ് ദിനം -ജനാധിപത്യ ദിനം



0 comments:
Post a Comment