KERADINAM@GVHSS Pudukad
സെപ്റ്റംബർ 2 ലോക കേരദിനം
നാഷണൽ സർവിസ് സ്കീം (NSS) തൃശൂർ ജില്ലാതല ഓൺലൈൻ കേരദിന പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത് GVHSS പുതുക്കാട് NSS യൂണിറ്റ് ആണ്. GVHSS പുതുക്കാട് പ്രിൻസിപ്പാൾ ശ്രീ കേശവപ്രസാദ് മാഷ് സ്വാഗതവും NSS പ്രോഗ്രാം ഓഫീസർ രശ്മി ടീച്ചർ നന്ദിയും പറഞ്ഞ ചടങ്ങിൽ NSS റീജിയണൽ കോർഡിനേറ്റർ ബീന ടീച്ചർ, ജില്ലാ കോർഡിനേറ്റർ പ്രീത ടീച്ചർ, PAC അംഗം സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. GVHSS പുതുക്കാട് അഗ്രിക്കൾച്ചർ വിഭാഗം അധ്യാപിക നീത ടീച്ചർ കേരദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ അവസരത്തിൽ ഓരോ NSS വോളന്റീറും ഒരു തെങ്ങിൻ തൈ നട്ട് ഈ ദിനം മികവുറ്റതാക്കണം എന്നും അഭിപ്രായപ്പെട്ടു. GVHSS പുതുക്കാട് NSS volunteers തയ്യാറാക്കിയ കേര ഉൽപ്പന്നങ്ങളുട ഒരു virtual exhibition നടന്നു. തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിലെ NSS volunteers ന്റെ കലാപരിപാടികൾ കൊണ്ട് മനോഹരമായിരുന്നു കേരദിനം.





0 comments:
Post a Comment