Saturday, September 19, 2020

TEACHER'S DAY ആളൂർ SNVVHSS ന്റെ യും പെരിഞ്ഞനം RMVHSS ന്റെയുംസംയുക്താഭി മുഖ്യത്തിൽ
 
2020 സെപ്റ്റംബർ 5 അധ്യാപകദിനാചരണം റിപ്പോർട്ട് ആളൂർ  SNVVHSS ന്റെ യും പെരിഞ്ഞനം  RMVHSS ന്റെയുംസംയുക്താഭി മുഖ്യത്തിൽ  തൃശൂർ ജില്ലയിലെ എല്ലാ  VHSE NSS യൂണിറ്റുകളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അധ്യാപകദിനാചരണം  2020 സെപ്റ്റംബർ 5,  3PM ന്‌ ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു. പരിപാടി യുടെ അവതാരകൻ ആളൂർ സ്കൂളിലെ NSS വൊളന്റിയർ  ജോനാത് വർഗീസ്  ആയിരുന്നു. പെരിഞ്ഞനം സ്കൂൾ NSS വൊളന്റിയർ  ലീഡർ കുമാരി ആതിര  K B യുടെ  NSS ഗീതത്തോടെ പരിപാടി ആരംഭിച്ചു. ആളൂർ  സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി  K K സീനടീച്ചർ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ  പെരിഞ്ഞനം  സ്കൂൾ പ്രിൻസിപ്പൽ ഡോ. അനിൽകുമാർ  സർ എല്ലാവർക്കും സ്വാഗതം പറഞ്ഞു. 

അധ്യാപകദിനാഘോഷ ത്തിന്റെ ഉദ്ഘാടനം നിർവഹിക്കാമെന്നു പറഞ്ഞിരുന്ന കൈപ്പമംഗലം MLA ശ്രീ E T ടൈസൺ മാസ്റ്റർ സന്നിഹിതനായിരുന്നു. 

2012 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്, മുൻ NSS  റീജിയണൽ കോ  -ഓർഡിനേറ്റർ, ജില്ല  കോ-ഓർഡിനേറ്റർ തുടങ്ങി NSS ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ച വ്യക്തി,  നിരവധി പുരസ്‌കാരങ്ങൾക്ക് അർഹൻ ഈ നേട്ടങ്ങൾ ക്കെല്ലാംഉടമ യായ  ശ്രീ A K ദേവരാജൻ മാസ്റ്റർ ആയിരുന്നു മുഖ്യാതിഥി. സംസ്ഥാന  NSS കോ -ഓർഡിനേറ്റർ ശ്രീ രഞ്ജിത്ത് സർ  മീറ്റിംഗിൽ പങ്കെടുത്തു സംസാരിച്ചു.റീജിയണൽ കോ -ഓർഡിനേറ്റർ ബീന ടീച്ചർ, ജില്ലാ കോ -ഓർഡിനേറ്റർ പ്രീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ഈ ദിനാഘോഷത്തിന്റെ ഭാഗമായി വളണ്ടിയർ മാർക്ക് ആശംസാ കാർഡ് നിർമ്മാണമത്സരം സംഘടിപ്പിച്ചിരുന്നു. കൂടാതെ ഗൂഗിൾ മീറ്റിൽ വൊളന്റിയർ മാരുടെ അധ്യാപകദിന ത്തോടനുബന്ധിച്ചുള്ള പ്രസംഗം, കവിത, ചാർട്ട്, സന്ദേശം തുടങ്ങിയവയുടെ അവതരണവും ഉണ്ടായിരുന്നു.

 ജില്ല യിലെ 31സ്കൂളുകളിലെയും PO മാരും വൊളന്റിയർ മാരും PAC അംഗങ്ങളും  മീറ്റിംഗിൽ പങ്കെടുത്തു. പെരിഞ്ഞനം സ്കൂൾ  NSS  പ്രോഗ്രാം ഓഫീസർ ശ്രീമതി  ചിത്രടീച്ചറുടെ നന്ദിയോടെ   ദിനാഘോഷ പരിപാടി അവസാനിച്ചു.


National Service Scheme is a student – centered programme and it is complementary to education. It is a noble experiment in academic extension. It inculcates the spirit of voluntary work among students and teachers through sustained community interaction

0 comments:

Post a Comment

Contact

Send Us A Email

EVENT

Calendar VHSE

Please check with official email and take action !

National Service Scheme

DC, Thrissur, Kerala,India

+91 81378 26154