WORLD MOSQUITO DAY
ആഗസ്റ്റ് 20
ലോക കൊതുകുദിനം.
ലോക കൊതുകു ദിനാചരണത്തിന് ആതിഥേയത്വം വഹിച്ചത് ടി എം വി എച്ച് എസ്
എസ് പെരുമ്പിലാവ് സ്കൂളിലെ എൻ എസ് എസ് ടീം അംഗങ്ങളാണ്. എൻ എസ് എസ്
ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ Dr സാബു പി എം സ്വാഗത പ്രസംഗം
നടത്തി. സ്റ്റേറ്റ് കോഡിനേറ്റർ രഞ്ജിത്ത് സാർ മുഖ്യപ്രഭാഷണം നടത്തി.
അതിനുശേഷം ജില്ലാ കോഡിനേറ്റർ പ്രീത ടീച്ചർ ,പിഎസ്സി മെമ്പർമാരായ ശ്രീജേഷ് സാർ,
ബിജോയ്സ് സാർ എന്നിവർ ആശംസകൾ നേർന്നു. സ്കൂളിൽ നടത്തിയ ഒരു മത്സരത്തിലൂടെ ആണ്
കൊതുകു ദിനത്തിനുള്ള ബ്രോഷർ തെരഞ്ഞെടുത്തത്.ഈ ദിനത്തോടനുബന്ധിച്ചുള്ള
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തി. പീന്നീട് ഞങ്ങളുടെ എൻ എസ് എസ്
വളണ്ടിയർമാരായ ഷാന ഷെറിനും, മുഹമ്മദ് സഹൽ ബഷീറും ഒരു അഭിമുഖ രൂപേണ കൊതുകു
ദിനത്തിൻ്റെ ഉത്ഭവത്തെക്കുറിച്ചും, പ്രധാന്യത്തെക്കുറിച്ചും, കൊതുകു പരത്തുന്ന
രോഗങ്ങളെക്കുറിച്ചും, അവയെ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ചും,
സ്ലൈഡിലൂടേയും വീഡിയോയിലൂടേയും വിശദമായി പ്രതിപാദിച്ചു.
കൊതുകു ദിനത്തിൻ്റെ ഭാഗമായി ജില്ലാതലത്തിൽ ഒരു പോസ്റ്റർ മത്സരം സംഘടിപ്പിച്ചിരുന്നു. ഫലപ്രഖ്യാപനം അന്നേ ദിവസം തന്നെ പ്രീത ടീച്ചർ നിർവ്വഹിച്ചു.GMBVHSS ഇരിങ്ങാലക്കുടയിലെ ശ്രാവൺ ഒന്നാം സ്ഥാനവും GVHSS നടവരമ്പിലെ ജുമാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിരഞ്ഞെടുക്കപ്പട്ട കുറച്ച് പോസ്റ്ററുകളും പ്രദർശിപ്പിച്ചു. പ്രോഗ്രാം ഓഫീസർ നന്ദി പറഞ്ഞ് പരിപാടികൾ അവസാനിപ്പിച്ചു.
Posters of Sravan and Jumana who won first and second prize in poster
competition




0 comments:
Post a Comment